
മലയാള സിനിമയില്‍ ഇപ്പോള്‍ താര പുത്രിമാരും പുത്രന്മാരും അരങ്ങു വാഴുകയാണ്. സിനിമാ മേഖലയില്‍ തന്റെ ഭാഗ്യം തെളിയ്ക്കാന്‍ എത്തിയ ഒരാളാണ് കാര്‍ത്തിക നായര്‍. മുന്‍കാല നടി രാധയുടെ മകളാണ് കാര്‍ത്തിക.
2009 ല്‍ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടന്നു വന്ന കാര്‍ത്തിക തമിഴിലും മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദിലീപ് മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ കാര്‍ത്തിക അവസാനമായി അഭിനയിച്ചത്.
ആരംഭ എന്ന ടെലിവിഷന്‍ പരിപാടിയില്‍ ദ്രവീഡിയന്‍ രാജകുമാരി ദേവസേന എന്ന കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ബോളിവുഡ് ഷോയ്ക്ക് ലഭിച്ചത്. ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ കാല്‍ ഒടിഞ്ഞിരുന്നു.
കോ, മകരമഞ്ഞ്, കമ്മത്ത് & കമ്മത്ത് എന്നീ ചിത്രങ്ങള്‍ ശ്രദ്ദേയം. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അധികമായി സിനിമയില്‍ സജീവമല്ല താരം.
Post Your Comments