നടന്മാരെപ്പോലെ പ്രതിഫലം കൈപറ്റുന്ന തെന്നിന്ത്യന്‍ നായികമാര്‍ വളരെ ചുരുക്കമാണ്. നയന്‍താരയും തമന്നയും, കീര്‍ത്തി സുരേഷുമൊക്കെ പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുമ്പോള് അവര്‍ക്കൊക്കെ ഭീഷണി ഉയര്‍ത്തി മറ്റൊരു നായിക നടി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിക്കുകയാണ്. പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷക മനം കീഴടക്കിയ സായി തന്റെ പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ തെലുങ്ക് ചിത്രത്തിനായി സായി ഒന്നരക്കോടി കൈപ്പറ്റിയെന്നാണ് വിവരം.
ഫിദ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെട്ട താരമാക്കി മാറ്റിയത്. അടുത്തിടെ താരത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെലുങ്കിലെ യുവ നടന് നാഗ ശൌര്യയാണ് സായിക്കെതിരെ ആരോപണം ഉന്നയിച്ചത്. സായ് പല്ലവിയുടെ സെറ്റിലെ പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊക്കെ താരം ഒച്ചയെടുത്തു സംസാരിക്കുമെന്നുമായിരുന്നു നാഗയുടെ പ്രധാന പരാതി.
Post Your Comments