കലാഭവന്‍ മണിയുടെ കല്യാണ ദിവസം വീടിന്റെ പൂട്ട് തല്ലിപൊളിച്ച സംഭവബഹുലമായ കഥ വിവരിച്ച് ആര്.എല്‍.വി രാമകൃഷ്ണന്
മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത കലാകാരനാണ് കലാഭവന്‍ മണി. മികച്ച കഥാപാത്രങ്ങളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും തന്റെ പ്രാവിണ്യം തെളിയിച്ച മലയാളത്തിന്റെ സ്വന്തം മണിമുത്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു. കലാഭവന്‍ മണിയുടെ കല്യാണ ദിവസം അരങ്ങേറിയ രസകരമായ ഒരു സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മണിയുടെ സഹോദരന് ആര്.എല്‍.വി
ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് മണി ചേട്ടന്റെ വിവാഹ വാർഷികമാണ്. ഈ ഫോട്ടോ കാണുമ്പോൾ രസകരമായ ഒരു സംഭവം ഇന്നലെ നടന്നതു പോലെ ഓർമ വരുന്നു.മണി ചേട്ടന്റെയും ചേടത്തിയമ്മയുടെയും പുറകിൽ നിൽക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചു നോക്കുക! കണ്ണാടി വച്ച്, മുല്ല പൂ തലയിൽ വച്ചത് അമ്മയും,ഓറഞ്ച് സാരി ഉടുത്തത് ഞങ്ങളുടെ മൂത്ത സഹോദരിയും പച്ച സാരി ഉടുത്തത് മൂത്ത ചേടത്തിയമ്മയും ആണ്.താലി കെട്ട് കഴിഞ്ഞ് മ ന്ത്ര കോടി അന്വേഷിച്ചപ്പോൾ കാണുന്നില്ല. ആകെ ടെൻഷനായി ജനങ്ങളും, സിനിമാ താരങ്ങളും തിങ്ങി കൂടി നിൽക്കുന്നു; കല്യാണതിരക്കിൽ മന്ത്രകോടി വീട്ടിൽ നിന്ന് എടുക്കാൻ മറന്നു പോയി;ഒടുവിൽ മന്ത്രകോടി എടുക്കാൻ ഞാൻ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ വാതിൽ താക്കോലിട്ടു പൂട്ടിയിരിക്കുന്നു; ഒടുവിൽ അമ്മി ക്കുഴഎടുത്ത് അടുക്കള വാതിലിന്റെ താക്കോൽ തല്ലി പൊളിച്ച് മന്ത്രകോടിയും എടുത്ത് കല്യാണം നടക്കുന്ന കോസ് മോസ് ക്ലബിലെത്തി. വിവാഹം കഴിഞ്ഞ് ഈ കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ കൂട്ട ചിരിയായി.
Post Your Comments