
അമല പോൾ- വിജയ്

അമലയുടേയും സംവിധായകൻ എ എൽ വിജയ്യുടേയും ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. നിസാര കാര്യങ്ങളിൽ പോലും വിട്ടുവീഴ്ചക്ക് അമല തയ്യാറായിരുന്നില്ല. അമലയ്ക്ക് തന്റെ സിനിമ ജീവിതമായിരുന്നു കൂടുതൽ പ്രാധാന്യം. ഇരുവരും അധികകാലം ഒരുമിച്ച് ജീവിച്ചില്ല. പൊരുത്തക്കേടുകളുടെ തുടക്കത്തിൽ തന്നെ ഇരുവരും സ്വന്തം വഴിയിലേക്ക് തിരിയുകയായിരുന്നു.
ലിസി- പ്രിയദർശൻ

ആരധകരെ ഏറെ നിരാശപ്പെടുത്തിയ വിവാഹമോചനമായിരുന്നു ലിസിയുടേയും പ്രിയദർശന്റേയും. 24 വർഷത്തെ ദാമ്പത്യമായിരുന്നു ഇവരുടേത്. ലിസി ദാമ്പത്യജീവിതത്തിൽ സന്തോഷവതിയായിരുന്നില്ല. ഒരു വ്യക്തിക്ക് നൽകേണ്ട പരിഗണന തനിക്ക് പ്രയദർശൻ നൽകിയിരുന്നില്ല എന്ന് ലിസി കുറ്റപ്പെടുത്തിയിരുന്നു. പ്രിയദർശനെ കുറിച്ച് ലിസി ഡിവോഴ്സിനിടെ മോശമായി സംസാരിച്ചിരുന്നു. ഇതിന് പ്രയദർശൻ ഒപ്പം എന്ന സിനിമയിലൂടെ മറുപടി നൽകിയിരുന്നു. മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും
ദിലീപ് -മഞ്ജുവാര്യർ

ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡിയാണ് ഇവർ. സിനിമയിൽ മഞ്ജു തന്റേതായ സ്ഥാനം കണ്ടെത്തിയ കാലത്തായിരുന്നു ദിലീപുമായി പ്രണയത്തിലായതും തുടർന്ന് വിവാഹിതരായതും. വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്നും വിട്ടുനിന്നു. ദിലീപ് മറ്റൊരു സിനിമ താരവുമായുള്ള ബന്ധം ഇവരുടെ ദാമ്പത്യത്തിന്റെ അടിത്തറ ഇളക്കുകയായിരുന്നു.
മംമ്ത മോഹൻദാസ് -പ്രജിത്ത് പത്മനാഭൻ

മലയാളത്തിന്റെ പ്രിയ നടി മംമ്തയുടെ വിവാഹം 2011ന്നിലാണ് നടന്നത്. തന്റെ ബാല്യകാല സുഹൃത്തായ പ്രജിത്ത് പത്മനാഭനെയാണ് മംമ്ത വിവാഹംചെയ്തത്. ഒരുവർഷം മാത്രമേ ഈ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളു. 2012ൽ ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു.

മാസങ്ങൾ മാത്രമായിരുന്നു കാവ്യയുടേയും നിഷാലിന്റേയും ദാമ്പത്യജീവിതം. വിവാഹിതരായി മാസങ്ങൾ കഴിഞ്ഞപ്പഴേക്കും ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിരുന്നു. തന്നെ നിഷാലിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായ് പീഡിപ്പിച്ചിരുന്നതായ് കാവ്യ ആരോപിച്ചിരുന്നു.
മുകേഷ്- സരിത

മലയാളത്തിന്റെ പ്രിയനടൻ മുകേഷും നടി സരിതയും 1988ലാണ് വിവാഹിതരായത്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഇരുവരെയും വിവാഹമോചനത്തിൽ എത്തിച്ചത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.
ഉർവശി- മനോജ് കെ ജയൻ

മലയാളത്തിലെ ജനപ്രിയ നടിയായ ഉർവശി മനോജുമായി പ്രണത്തിലാകുകയും ശേഷം വിവാഹം ചെയ്യുകയായിരുന്നു. ഇരുവർക്കും ഒരു മകളാണുള്ളത്. ഏറെനാൾ നീണ്ടുനിന്ന ദാമ്പത്യം ഉർവശിയുടെ മദ്യപാനം കാരണമാണ് വേർപ്പെട്ടത്. മകൾ അച്ഛനായ മനോജിനൊപ്പമാണ് ഇപ്പോൾ കഴിയുന്നത്.
ശ്രീനാഥ് -ശാന്തികൃഷ്ണ

എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന പ്രണയജോഡികളായിരുന്നു ശ്രീനാഥും ശാന്തികൃഷ്ണയും.ഇരുവരും 1984ലാണ് വിവാഹിതരായത്.11 വർഷം ഇരുവരും ഒരുമിച്ച് ജീവിച്ചു.
രഘുവരൻ -രോഹിണി

1996ലാണ് ഇരുവരും വിവാഹിതരായത്. രഘുവരന്റെ മദ്യപാനം ഇവരുടെ ദാമ്പത്യത്തെ ബാധിക്കുകയായിരുന്നു. 2004ൽ ഇരുവരും വിവാഹമോചിതരായി. ഇരുവർക്കും ഒരു മകനാണുള്ളത്. 2008ലാണ് രഘുവരൻ മരണപ്പെട്ടത്.
Post Your Comments