ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രവുമായി യുവ താര ജോഡിയായ വരുണ്‍ ധവാനും ആലിയഭട്ടും എത്തുന്നു. സല്മാന് ഖാനും മാധുരി ദീക്ഷിതും തകര്‍ത്തഭിനയിച്ച ഹം ആപ്കെ ഹേ കോന്‍ എന്ന ചിത്രവുമായാണ് ഇരുവരും എത്തുന്നത്. 100 കോടി കളകഷന്‍ നേടിയ ആദ്യ ഹിന്ദി ചിത്രമാണിത്. 1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. ആദ്യ ചിത്രം ഒരുക്കിയ സൂരജ് ആര് ഭട്ടാചാര്യയാണ് റീമേക്കും ഒരുക്കുന്നത്. രാജ്ശ്രീ പ്രൊഡക്ഷനാണ് സിനിമ നിര്‍മിക്കുന്നത്. ഹം ആപ്കെ ഹേ കോനിന്റെ സിനിമാ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയുടെ റീമേക്ക് ഒരുക്കുന്നതിനെ കുറിച്ച് അണിയറക്കാര്‍ ആരാധകരോട് അഭിപ്രായം ആരാഞ്ഞിരുന്നു.
സറ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരങ്ങളാണ് വരുണ്‍ ധവാനും ആലിയഭട്ടും. ഇരുവരുടെയും ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, ബദ്രിനാഥ് കി ദുല്‍ഹനിയ എന്നീ സിനിമകള്‍ ബോക്സ്ഓഫീസില്‍ ഹിറ്റായിരുന്നു. സല്മാന് ഖാന് ഇരട്ട വേഷത്തില്‍ അഭിനയിച്ച ജുഡ്വാ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് വരുണ്‍ അവസാനമായി അഭിനയിച്ചത്.
Post Your Comments