മാല മോഷണത്തിന്റെ കഥ പറഞ്ഞ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ സമാന ശൈലിയില്‍ ഒരു മോഷണം. കോഴിക്കോട് ആയിരുന്നു സംഭവം അരങ്ങേറിയത്. അര പവന്‍റെ മോതിരമാണ് പ്രതി വിഴുങ്ങി കളഞ്ഞത്. തൊണ്ടിമുതല്‍ പുറത്തെത്തിക്കാന്‍ പ്രതിയ്ക്ക് പഴവും വെള്ളവുമൊക്കെ നല്‍കി പക്ഷെ ഫലമുണ്ടായില്ല. ഒടുവില്‍ വയറിളക്കുന്ന മരുന്ന് നല്‍കിയാണ് പ്രതി വിഴുങ്ങിയ അരപവന്റെ മോതിരം പുറത്തെത്തിച്ചത്. ലിസി മെട്രൊ സ്‌റ്റേഷനു സമീപത്തെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച മോതിരമാണ് പ്രതി വിഴുങ്ങിയത്.
Leave a Comment