BollywoodCinemaGeneralKollywoodLatest NewsNEWSWOODs

അത് അവരെ കൊല്ലുന്നതിനു തുല്യം; അനുഷ്ക പറയുന്നു

ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയില്‍ രൂപത്തിനൊപ്പം ശബ്ദത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്ക തന്റെ കഥാപാത്രങ്ങള്‍ക്ക് ഡബ്ബിംഗ് ചെയ്യാറില്ല. എന്തുകൊണ്ടാണ് കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കാത്തതെന്ന് അനുഷ്ക വെളിപ്പെടുത്തുന്നു.

‘എന്റേത് കുട്ടികളുടേതുപോലുള്ള മധുരമുള്ള സ്വരമാണ്. ഇതൊരിക്കലും ഞാന്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങള്‍ക്ക് ചേരില്ല. ഭാഗ്മതി ഉള്‍പ്പടെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ നോക്കൂ. അവയൊക്കെ കനത്ത ശബ്ദം ആവശ്യപ്പെടുന്നവയായിരുന്നു. ഡയലോഗുകളാവട്ടെ രോഷം നിറയുന്നതും. ഞാന്‍ ശബ്ദം നല്‍കിയാല്‍ അത് ആ കഥാപാത്രങ്ങളെ നശിപ്പിക്കുന്നതിന് തുല്ല്യമായിരിക്കും. അതുകൊണ്ട് അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല ഞാന്‍’-അനുഷ്ക്ക പറയുന്നു. അനുഷ്കയുടെ പുതിയ ചിത്രം ഭാഗ്മതിയാണ്.

യുവനടിയുടെ നഗ്‌നചിത്രങ്ങളും സ്വകാര്യ വീഡിയോയും പുറത്ത്!

shortlink

Related Articles

Post Your Comments


Back to top button