![](/movie/wp-content/uploads/2018/02/Jennifer-.jpg)
താരങ്ങളുടെ ഉള്ള ആരാധന ചിലപ്പോള്‍ ഭ്രാന്തമായ രീതിയില്‍ മാറാറുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ആരാധകർ തങ്ങളുടെ പോലും സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യാറുണ്ട്. പ്രിയപ്പെട്ട ഹീറോയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒരു ആരാധിക സ്വന്തം കൈമുറിച്ചിരിക്കുകയാണ്.
ബോളിവുഡ് മോഡലും നടനുമായ കുശാൽ ടാൻഡന്റെ ശ്രദ്ധനേടാനാണ് സൗദി അറേബ്യയിൽ നിന്നുള്ള ഒരു ആരാധിക ഇങ്ങനെ ചെയ്തത്. ഈ വിഷയത്തില്‍ നടന്റെ പ്രതികരണം ഇങ്ങനെ; “പലപ്പോഴും, ആരാധകർ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചിലത് ചെയ്യാൻ ശ്രമിക്കുന്നു, അവൾ ആരാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷെ ഞാൻ അവളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല, അത്തരം കാര്യങ്ങൾ ഞാൻ ഒരിക്കലും സഹിഷ്ണുത കാണിക്കുന്നില്ല. ഭാവിയിൽ അത് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. “
Post Your Comments