
120 ഇറ്റാലിയൻ നടിമാരും സംവിധായികമാരും സിനിമാ മേഖലയില്‍ തങ്ങള്‍ അനുഭവിക്കുന്ന ലൈംഗിക പീഢനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വിൻസ്റ്റീന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹച്ചര്യത്തിലാണ് ഇറ്റാലിയന്‍ നടിമാര്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയാന്‍ തയ്യാറായത്.
സിനിമാ ലോകത്തിനു മുന്നില്‍ ഒരു തുറന്ന കത്തെഴുതികൊണ്ടാണ് ഈ അതിക്രമത്തിനെതിരെ അവര്‍ ശക്തമുയര്ത്തിയത്. കഴിഞ്ഞകാലത്തെ ലൈംഗിക പീഡനത്തെയും ഭീതികളെയും ഇനി സഹിക്കെണ്ടാതില്ലെന്നും അവര്‍ പ്രതിജ്ഞ എടുക്കുന്നു.
വെയ്ൻസ്റ്റൈൻ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് ഡസൻ കണക്കില്ലാത്ത ഹോളിവുഡ് താരങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പരിചയമുള്ള അഭിനേതാക്കള്‍ ഇനി ഇത്തരം കാര്യം വെളിപ്പെടുത്തരുതെന്നു ഭീഷണിപ്പെടുത്തിയതായും “ഞങ്ങൾ ഇനി പേടിക്കേണ്ടതില്ല” എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
Post Your Comments