CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഒരുഭാര്യയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകള്‍; അന്ന് സംഭവിച്ചതിനെക്കുറിച്ച് രമേഷ് പിഷാരടി

നടനായും കൊമേഡിയനായും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രമേശ്‌ പിഷാരടി ഇപ്പോള്‍ സംവിധായകന്റെ റോളില്‍ എത്തുകയാണ്. രമേഷ് പിഷാരടിയെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഈ ഷോയില്‍ നടി ആര്യയാണ് രമേഷിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ചിലര്‍ ആര്യയാണ് തന്റെ ഭാര്യയെന്നു തെത്തിദ്ധരിച്ചിട്ടുണ്ടെന്നു പിഷരാടിപറയുന്നു.

ഇത്തരത്തില്‍ ഒരിക്കല്‍ തിയറ്ററില്‍വച്ച് കിട്ടിയ പണിയെപ്പറ്റി പിഷരാടി വെളിപ്പെടുത്തി. ഭാര്യയെയും കൂട്ടി സിനിമയ്ക്ക് പോയപ്പോള്‍ ഉണ്ടായ സംഭവമാണ് പിഷാരടി പങ്കുവച്ചത് . ”തൊട്ടുത്ത സീറ്റില്‍ കുറേ കുട്ടികള്‍ക്കൊപ്പം ഒരു ടീച്ചര്‍ വന്നിരുന്നു. ‘രമേഷിന്റെ ഭാര്യയാണോ ഇത്’ എന്ന് അവര്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ ‘ആര്യയെ ആണ് ഞങ്ങള്‍ക്കെല്ലാം ഇഷ്ടം’ എന്നായി ആ ടീച്ചര്‍. അപ്പോള്‍ എന്റെ ഭാര്യയുടെ മുഖം കാണണമായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button