GeneralNEWS

“ഞാന്‍ അല്‍പം അബ്നോര്‍മലാണ്” ; കാര്യങ്ങള്‍ തുറന്നു സമ്മതിച്ച് പേര്‍ളി മാണി

അവതരണ രംഗത്ത് തന്റെതായ കഴിവ് തെളിയിച്ച അവതാരികയാണ് പേര്‍ളി മാണി. ബോളിവുഡിലെ പാഡ്മാന്‍ ചാലഞ്ചിനെ വിമര്‍ശിച്ച പേര്‍ളി മാണി തന്റെ അബ്നോര്‍മല്‍ മൈന്‍ഡ് തുറന്നു സമ്മതിച്ചിരിക്കുകയാണ്. വിവാഹിതയല്ലാത്ത പേര്‍ളി തന്‍റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ചും പങ്കുവച്ചു.

താന്‍ അബ്നോര്‍മല്‍ ആയതിനാല്‍ വിവാഹം ചെയ്യുന്നയാള്‍ നോര്‍മല്‍ ആയിരിക്കട്ടെയെന്നും പേര്‍ളി താമാശരൂപേണ പറയുന്നു. ഭാവി വരന് വലിയ ലുക്കൊന്നും വേണ്ടെന്നും ഒരു ജീവിത പങ്കാളി വേണമെന്ന് തോന്നി തുടങ്ങിയെന്നും പേര്‍ളി വ്യക്തമാക്കി. ഏതായാലും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തയില്ലെന്നും താരം പ്രതികരിച്ചു. മഴവില്‍ മനോരമയിലെ ‘ഒന്നും ഒന്നും മൂന്ന്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ അവതാരിക.

shortlink

Related Articles

Post Your Comments


Back to top button