BollywoodGeneralNEWS

ഗ്ലാമര്‍ വേഷത്തിനോട് താരപുത്രിക്ക് എതിര്‍പ്പ്; കോപത്തോടെ ശ്രീദേവി, അപ്രതീക്ഷിത സംഭവങ്ങളുമായി ലാക്മി ഫാഷന്‍ വീക്ക്, മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി

ലാക്മി ഫാഷന്‍ വീക്കില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. ബോളിവുഡ് താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി ഗ്ലാമറസ് വേഷത്തിനോട് നീരസം പ്രകടിപ്പിക്കുകയും അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്ന താരം അമ്മയോട് എന്തോ പറയുന്നതും അമ്മ തിരിച്ചു ശകാരിക്കുന്ന രീതിയില്‍ മറുപടി പറയുന്നതുമൊക്കെയാണ് ലാക്മി ഫാഷന്‍ വീക്കില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍. ഫാഷന്‍ വീക്കില്‍ പങ്കെടുത്ത ജാന്‍വി അത്ര പ്രസന്നവതിയായിരുന്നില്ലെന്നും അമ്മ ശ്രീദേവി നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതാണെന്നും ബോളിവുഡ് സിനിമാ കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വസ്ത്രത്തിന്റെ കഴുത്തിന്റെ ഇറക്കം കുറഞ്ഞതാണ് ജാന്‍വിയെ അസ്വസ്ഥയാക്കിയത്. ഷോയ്ക്കിടെ ജാന്‍വിയുടെ കയ്യിലെ മൊബൈല്‍ ഫോണും ശ്രീദേവി പിടിച്ചുവാങ്ങി. 

shortlink

Related Articles

Post Your Comments


Back to top button