
വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് ജനപ്രിയ നായകന് ദിലീപ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാര സംഭവം’ എന്ന ചിത്രത്തില്‍ 96-കാരന്റെ റോളിലെത്തിയും ദിലീപ് പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ ഒരുങ്ങുകയാണ്. 96-കാരനായ ദിലീപിന്റെ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രം വിഷു റിലീസായി പ്രദര്‍ശനത്തിനെത്തും. കമ്മാരന്റെ വേഷ പകര്‍ച്ചയ്ക്കായി ദിവസവും അഞ്ച് മണിക്കൂര്‍ നീളുന്ന മേക്കപ്പിനോട് സഹകരിച്ചാണ് ദിലീപ് വിസ്മയ കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments