സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ പത്ത് വയസ്സുകാരന് നേരെയുള്ള നടി അനസൂയയുടെ മോശം പെരുമാറ്റം കൂടുതല്‍ വിവാദങ്ങളിലേക്ക്. സെല്‍ഫിയെടുക്കാന്‍ വന്ന പയ്യന്റെ ഫോണ്‍ അനസൂയ നിലത്ത് എറിഞ്ഞതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. പൊട്ടിയ മൊബൈലുമായി കുട്ടിയുടെ അമ്മ സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു, അതിനിടെയാണ് കൊച്ചു കുട്ടി താരത്തിന്റെ അരികിലേക്ക് സെല്‍ഫിക്കായി ഓടിയെത്തിയത്. എന്നാല്‍ നടി അനസൂയ ഈ വാര്‍ത്ത നിഷേധിച്ചു, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയോട് നല്ല രീതിയിലാണ് താന്‍ ഇടപ്പെട്ടതെന്നും അനസൂയ പറഞ്ഞു. ടോളിവുഡില്‍ വലിയ വാര്‍ത്തയായ സംഭവത്തിനെതിരെ നടിയോടുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
Post Your Comments