അഭിഷേകിനും കിട്ടി അപ്രതീക്ഷിത പണി !

ബോളിവുഡില്‍ വിവാദപരമായ ഒട്ടേറെ സംഭവങ്ങളാണ് വാര്‍ത്തയായി ആരാധകര്‍ക്ക് മുന്നിലെത്താറുള്ളത്. നടിമാരെ ചുറ്റിപറ്റിയാണ് കൂടുതല്‍ ചര്‍ച്ചയെങ്കിലും ബോളിവുഡിലെ നടന്‍മാര്‍ക്കാണ് ഇപ്പോഴത്തെ പണി, ബോളിവുഡ് സൂപ്പര്‍ താരം അനുപം ഖേറിനു പിന്നാലെ താരപുത്രന്‍ അഭിഷേകിനും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്താണ് സൈബര്‍ വിരുതന്മാര്‍ താരത്തെ വട്ടം ചുറ്റിച്ചിരിക്കുന്നത്. മിസൈലിന്റെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ചേര്‍ത്തിരിക്കുന്നത്. തുര്‍ക്കി ഭാഷയിലുള്ള ധാരാളം ട്വീറ്റുകളും അക്കൗണ്ടിലുണ്ട്. പാക് അനുകൂല ടര്‍ക്കിഷ് സൈബര്‍ ആര്‍മിയാണ് അനുപം ഖേറിന്റെ ട്വിറ്റര്‍ പൂട്ടിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Share
Leave a Comment