തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്തും, കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ സൂപ്പര്‍ താരം വിജയിയും രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ വിവരം. തന്റെ ആരാധകരെ അണിനിരത്തി പാര്‍ട്ടി രൂപികരിക്കാനുള്ള ഉദ്ദേശത്തിലാണ് താരം. ദേശീയമാധ്യമങ്ങളെല്ലാം വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായാണ് വിജയ് അടുത്തിടെ വെബ്സൈറ്റ് തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments