സിനിമാ താരങ്ങള്‍ എല്ലാവരും കഥാപാത്രങ്ങളുടെ ആവശ്യകതയ്ക്കായി മേയ്ക്ക്ഓവര് നടത്താറുണ്ട്. എന്നാല്‍ സൌന്ദര്യ സംരക്ഷണത്തിന്റെ പേരില്‍ തനിക്ക് നേരിട്ട ദുരിതം വെളിപ്പെടുത്തി പ്രമുഖ നടന് രംഗത്ത്.
തലമുടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ നേരിട്ട ദുരിതം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സിനിമാരവും എഴുത്തുകാരനുമായ സയീദ് സാജിദ് ഹസന്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:” ഒന്‍പത് വര്‍ഷം മുന്‍പാണ് തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടര്‍ മുടിമാറ്റിവയ്ക്കല്‍ ചെയ്യട്ടെ എന്ന് തന്നോട് ചോദിച്ചത്. ഇതിന് വേണ്ടി ഡോക്ടര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. അന്ന് താല്പര്യമുണ്ടായിരുന്നില്ല. രണ്ട് മാസം മുന്‍പ് ശസ്ത്രക്രിയ ചെയ്യാന്‍ തയാറാണെന്ന് ഡോക്ടറെ അറിയിച്ചു. ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് യാതൊരു വിധത്തിലുള്ള മെഡിക്കല്‍ പരിശോധനകളും ഡോക്ടര്‍ നടത്തിയിരുന്നില്ല.
ശസ്ത്രക്രിയയുടെ ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ തലയില്‍ ഗുരുതരമായ അണുബാധ ഉണ്ടായി. ഇതുമൂലം കടുത്ത പനി കാരണം 10 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഇത് സ്വഭാവികമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. അണുബാധയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പകരം ഉപ്പുവെള്ളം കൊണ്ട് കഴുകുക മാത്രമാണ് ചെയ്തതത്” ഹസന് വീഡിയോയില്‍ പറയുന്നു.
Post Your Comments