സിനിമയില്‍ എത്തുന്ന നിരവധി താരങ്ങള്‍ ചിലപ്പോള്‍ പെട്ടന്ന് അപ്രത്യക്ഷരാകാകാറുണ്ട്. അങ്ങനെ മലയാളികള്‍ മറന്ന ഒരു നടിയാണ് പൂജ ബത്ര. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയും നായികയായി ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങിയ പൂജ ബത്ര.
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു പൂജ. മലയാളത്തില്‍ ചന്ദ്രലേഖ,മേഘം , ദൈവത്തിന്റെ മകന്, എന്നീ ചിത്രങ്ങളില്‍ നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ച പൂജ മലയാളികളുടെ മനസില്‍ ഒരിടം നേടി. ബോളിവുഡില്‍ തിരക്കുള്ള നായികയായി നിന്ന പൂജ പെട്ടന്ന് സിനിമയില്‍ നിന്നും വിടവാങ്ങി. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയ താരം 2000ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ മകനാണ് മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം.
പൂജ ബത്ര നായികയായി എത്തിയ ഹോളിവുഡ് ചിത്രം വണ്‍ അണ്ടര്‍ ദ് സണ്‍ പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പൂജ എത്തിയിരുന്നു. പക്ഷെ അന്ന് പൂജയെ ആരും തിരിച്ചറിഞ്ഞില്ല. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ പൂജയുടെ അവസാന ചിത്രം 2017ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം ആണ്. ഡോ. സോനു അലുവാലിയെ വിവാഹം കഴിച്ച പൂജ അമേരിക്കയില്‍ താമസിക്കുന്നു.
Post Your Comments