കെട്ടുറപ്പുള്ള മികച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന നടിയാണ് ലെന. അഭിനയത്തിന്റെ കാര്യത്തില്‍ ആരും മോശമായ വിലയിരുത്തല്‍ നടത്തിയിട്ടില്ലാത്ത അപൂര്‍വ്വം നടിമാരില്‍ ഒരാള്‍. അമ്മ വേഷങ്ങളിലൂടെയുള്ള ലെനയുടെ പ്രകടനം നേരെത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്, എന്ന് നിന്‍റെ മൊയ്തീനിലെ മൊയ്തീന്റെ ഉമ്മ വേഷം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ലെനയ്ക്ക് ആദി എന്ന ചിത്രത്തിലെ പ്രകടനത്തിനു പ്രേക്ഷകന്റെ കൂവലുകള്‍ ഏറ്റു വാങ്ങേണ്ടി വരികയാണ്.
പ്രണവ് മോഹന്‍ലാലിന്‍റെ അമ്മയായി വേഷമിട്ട ലെനയുടെ കഥാപാത്രം ചിതത്തിന്റെ തുടക്കത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തു ന്നെങ്കിലും പിന്നീട് ഓവര്‍ ഇമോഷന്‍ ചെയ്തു നിലവാരമില്ലാത്ത അഭിനയത്തിലേക്ക് പോയി എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ലെനയുടെ അഭിനയം വേണ്ടത്ര രീതിയില്‍ ഫലിക്കാതെ പോയതിനു പിന്നില്‍ ജീത്തു ജോസഫിന്റെ എഴുത്തിന്റെ പോരായ്മയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പ്രണവ് മോഹന്‍ലാലിന്‍റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധിഖ് മിതത്വമുള്ള അഭിനയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും ലെനയുടെ അമ്മ കഥാപാത്രത്തിന്റെ അഭിനയം വെറുപ്പിക്കലിന്റെ കൊടുമുടി സ്റ്റേജ് ആണെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. സാഹസിക രംഗങ്ങള്‍ കൊണ്ട് പ്രണവ് മോഹന്‍ലാല്‍ വിസ്മയിപ്പിക്കുമ്പോള്‍ പ്രണവിന്റെ സുഹൃത്തായി അഭിനയിച്ച ഷറഫുദീനും മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.
Post Your Comments