
ഒരു കാലത്ത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ തിളങ്ങി നിന്ന താരമായിരുന്ന നടി ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു. ആദര്‍ശ് കൗശല്‍ ആണ് അന്തരിച്ചത്. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ വെച്ചായിരുന്നു മരണം. അമേരിക്കയിലാണ് ആദര്‍ശ് ജോലി നോക്കി വന്നിരുന്നത്.
1998 ല്‍ ആദര്‍ശുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വിട്ട നടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ആയിരുന്നു താമസം. ഇവര്‍ക്ക് ഒരു മകളുണ്ട്.2005 ല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
Post Your Comments