
ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രചരിക്കുന്ന ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് വ്യാജം. ചിത്രം അന്‍പത് കോടി ക്ലബിലേക്ക് എന്നാണ് മിക്ക ഓണ്‍ലൈന്‍ മീഡിയകളുടെയും പ്രചരണം. എന്നാല്‍ സാറ്റലൈറ്റ് ഉള്‍പ്പടെ ഇരുപത് കോടി കളക്ഷനാണ് ആദി ഇതുവരെ നേടിയിരിക്കുന്നത്. പ്രണവിന്റെ പാര്‍ക്കര്‍ സംഘട്ടന രംഗം യുവാക്കളെയാണ് ആദ്യം ആകര്‍ഷിച്ചതെങ്കിലും ഇപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പ്രേക്ഷകര്‍ ചിത്രത്തിന് കാഴ്ചക്കാരായി എത്തുന്നുണ്ട് . ഒരു നടന്റെ ആദ്യ ചിത്രത്തിന് ഇത്രയും വലിയ കളക്ഷന്‍ ലഭിക്കുന്നതും മലയാള സിനിമയുടെ പുതിയ ചരിത്രമാണ്. ഇനി ആര്‍ക്കും തിരുത്തി കുറിക്കാന്‍ കഴിയാത്ത അപൂര്‍വ നേട്ടമാണ് ആദിയിലൂടെ പ്രണവ് സ്വന്തമാക്കിയിരിക്കുന്നത്. ഗള്‍ഫില്‍ ഈയാഴ്ച റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രം ഫെബ്രുവരി 15-ലേക്ക് മാറ്റി.
Post Your Comments