തെന്നിന്ത്യൻ സിനിമാ മേഖലയിൽ ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയ നടിയാണ് നയൻതാര. മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നയൻതാരയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ. തെന്നിന്ത്യൻ സൂപ്പർ താരമായി മാറിയ നയൻതാരയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നു. ആദ്യകാലത്ത് ആ കഥകളിലെ നായകൻ ചിമ്പുവായിരുന്നു. എന്നാൽ ആ ബന്ധം പിരിഞ്ഞതിനെ തുടർന്ന് സംവിധായകനും നടനുമായ പ്രഭുദേവയുമായി നടി അടുത്തു. ഇരുവരും തമ്മിൽ വിവാഹിതരാകുന്നുവെന്നും അതിനായി നയൻ ഹിന്ദു മതം സ്വീകരിച്ചെന്നും വാർത്തകൾ വന്നു. എന്നാൽ മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ആ ബന്ധവും അവസാനിച്ചു.
എന്നാൽ ഇത്തരം വിവാദങ്ങൾ ഉയർന്നു നിന്ന 2010ൽ ശ്രീരാമ ജയം എന്ന ചിത്രത്തോടെ അഭിനയത്തിൽ നിന്നും നയൻതാര പിന്മാറുന്നുവെന്നു വാർത്തവന്നു. പ്രഭുദേവയ്ക് വേണ്ടിയാണു നയൻസ് അഭിനയ ജീവിതം ഉപേക്ഷിച്ചത്. എന്നാൽ അബന്ധം പിരിഞ്ഞതോടെ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ നയൻസ് സജീവമായി.
തിരിച്ചുവരവിൽ മികച്ച വേഷങ്ങൾ തിരഞ്ഞെടുത്ത നയൻസ് പ്രതിഫലവും കൂട്ടി. നടൻ ആര്യയുമായി താരം ഉടൻ വിവാഹിതയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉദയ് നിധി സ്റ്റാലിന്റെ പേരും ഗോസിപ്പ് കോളങ്ങളിൽ നയൻതാരയുടെ പേരിനൊപ്പം കേട്ടിരുന്നു. ഈ വിവാദങ്ങൾ ഉയരുമ്പോഴും തമിഴകത്തെ താരറാണിയായി നയൻസ് മാറിക്കഴിഞ്ഞു.
യുവ സൂപ്പർതാരങ്ങളുടെ നായികയായി എത്തിയ രേണുക മേനോന്റെ പരാജയത്തിന് കാരണം?
ഗ്ളാമർ വേഷങ്ങൾ ചെയ്യില്ലെന്നും മറ്റുമുള്ള നിബന്ധനകളും വൻപ്രതിഫലവും ഡിമാന്റ് ആയി കൊണ്ടുവന്ന നയൻസിന് തന്റെ ചിത്രങ്ങളുടെ വിജയം താരമൂല്യം ഉയർത്തി. സംവിധായകൻ വിഘ്നേഷ് ശിവയുമായി താരം പ്രണയത്തിലാണെന്നാണ് വാർത്ത. പ്രണയം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ്.
Post Your Comments