മോഹന്‍ലാല്‍ എന്ന നടനും സൂപ്പര്‍ താരവും ആരാധകര്‍ക്ക് എന്നും പച്ചയായ ഒരു മനുഷ്യനാണ്. മോഹന്‍ലാലിനെ ആദ്യമായി കാണാന്‍ പോയ അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് കോഴിക്കോട് മോഹന്‍ലാല്‍ ഫാന്‍സിന്റെ ജില്ലാ സെക്രട്ടറി ടി.ദേവന്‍.
28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാല്‍ സാര്‍ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തില്‍ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി.ലാലേട്ടനെ കണ്ടപ്പോള്‍ ഉള്ള അവേശം നിയന്ത്രിക്കാനാകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാല്‍ സാറിനെ കടന്നു പിടിച്ചു. അപ്രതീക്ഷിതമായി ഒരാള്‍ കടന്നു പിടിച്ചപ്പോള്‍ ലാല്‍ സാര്‍ വഴുതിമാറി. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തിനെ പിടിച്ച് മാറ്റി. ആ ബഹളത്തിനിടയില്‍ അവന്റെ ഷര്‍ട്ട് കീറി. കാര്യം മനസ്സിലാക്കിയ ലാല്‍ സാര്‍ സുഹൃത്തിനോടൊപ്പം മഹാറാണി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു . അവിടെ എന്നെ വരവേറ്റത് മോഹന്‍ലാല്‍ എന്ന പച്ച മനുഷ്യനായിരുന്നു. തിരക്കിനിടയില്‍ അപ്രതീക്ഷിതമായി ഒരാള്‍ തനിക്ക് നേരെ വന്നപ്പോള്‍ ആക്രമിക്കാനാണെന്ന് കരുതിയാണ് ഒഴിഞ്ഞു മാറിയതെന്നും അതില്‍ വിഷമം ഉണ്ടെന്നുമായിരുന്ന ലാല്‍ സാര്‍ പറഞ്ഞത്. കീറിയ ഷര്‍ട്ടിന് പകരം ലാല്‍ സാര്‍ സഹായിയെ വിട്ട് വാങ്ങിച്ച പുതിയ ഷര്‍ട്ട് സുഹൃത്തിനു നല്‍കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ മനസ്സ് തൊട്ടറിഞ്ഞ ആ നിമിഷം മുതല്‍ എന്റെ ജീവിതം ലാല്‍ സാറിനായി മാറ്റി വെക്കാന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
നന്ദി ലാലേട്ടാ. അളവില്ലാത്ത ഈ സ്‌നേഹത്തിന്.
Post Your Comments