സിനിമ മേഖല ഭാഗ്യ നിര്ഭാഗ്യങ്ങളുടെ ഒരിടമാണ്. നിരവധി അഭിനേതാക്കൾ വന്നു പോകുന്ന ഇവിടെ ചില നടിനടന്മാർക്ക് മാത്രമാണ് തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ കഴിയുന്നത്. തുടക്കത്തിൽ യുവ സൂപ്പർതാരങ്ങളുടെ നായികയായി എത്തിയെങ്കിലും മലയാളത്തിൽ വിജയം നേടാൻ കഴിയാതെപോയ ഒരു നടിയാണ് രേണുക മേനോൻ.
ആദ്യചിത്രത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ നായികയാവാന്‍ താരത്തിന് അവസരം ലഭിച്ചു. എന്നാൽ മായാമോഹിതചന്ദ്രന്‍ എന്നു പേരിട്ട ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല. റിലീസ് ചെയ്ത രേണുകയുടെ ആദ്യചിത്രം നമ്മള്‍ ആയിരുന്നു. ആ ചിത്രം വന്‍വിജയമായി. എന്നാല്‍ ചിത്രത്തിലെ ഉപനായികയായ ഭാവനയ്ക്കു ഒട്ടേറെ അവസരങ്ങള്‍ പിന്നീട് ലഭിച്ചപ്പോഴും നായികയായ രേണുകക്ക് പിന്നീട് ലഭിച്ചത് രണ്ട് ചിത്രങ്ങള്‍ മാത്രമാണ്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം എന്നീ ചിത്രങ്ങളിലും രേണുകയ് ക്ക് നായികയുടെ വേഷം തന്നെയായിരുന്നു. പക്ഷേ രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടതോടെ മലയാളത്തില്‍ രേണുകയ്ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാതായി.
മലയാളത്തില്‍ ഭാഗ്യം തെളിയാത്തതിനെ തുടര്‍ന്നു അന്യഭാഷാ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച രേണുകാ മേനോന്‍ തമിഴിൽ ശ്രദ്ധിക്കപ്പെട്ടു ദാസ്, ഫിബ്രവരി 14 എന്നീ തമിഴ് ചിത്രങ്ങള്‍ വിജയിച്ചതോടെ രേണുകയുടെ ഭാഗ്യം തെളിഞ്ഞു. തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ നടിയെ തേടിയെത്തി. എം.പത്മകുമാര്‍ സംവിധാനം ചെയ്ത വര്‍ഗം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി വീണ്ടും രേണുക മലയാളത്തിൽ എത്തി. രണ്ടാം വരവും ശ്രദ്ധിക്കപ്പെടാതെപോയ രേണുകയ്ക്ക് മികച്ച വേഷങ്ങൾ മലയാളത്തിൽ ലഭിച്ചില്ല.
Post Your Comments