GeneralNEWSTollywood

പ്രഭാസിനെ വിവാഹം കഴിക്കണമെന്ന് അനുഷ്കയ്ക്ക് ആരാധികയുടെ കത്ത്; മറുപടിയുമായി താരം

ടോളിവുഡിലെ പ്രധാന ഗോസിപ്പ് വാര്‍ത്തകളില്‍ ഒന്നായിരുന്നു അനുഷ്ക- പ്രഭാസ് പ്രണയ ബന്ധം. ഇവര്‍ തമ്മില്‍ വിവാഹം ചെയ്യുമെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രഭാസും അനുഷ്കയും ഇതുമായി ബന്ധപ്പെട്ടു രംഗത്തെത്തിയതോടെ ആരാധകരും നിരാശയിലായി. ഞങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണെന്നും പ്രണയബന്ധം ഇല്ലെന്നുമായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തല്‍.

ഒരു തമിഴ് ചാനല്‍ പ്രോഗ്രാമിലാണ് അനുഷ്കയ്ക്ക് ആരാധിക അയച്ച കത്തില്‍ പ്രഭാസിനെ വിവാഹം ചെയ്യണമെന്നാണ് അപേക്ഷിച്ചിരിക്കുന്നത്. 
“നിങ്ങളുടെ സമയം എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് നീക്കിവെച്ചതിനു നന്ദി” പറഞ്ഞു കൊണ്ടായിരുന്നു അനുഷ്ക ആരാധികയ്ക്ക് മറുപടി നല്‍കിയത്. “നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത് ബഹുബലിയുടെയും ദേവസേനയുടെയും കെമിസ്ട്രിയാണെന്നും അതിനു വ്യക്തി ജീവിതവുമായി ബന്ധമില്ലെന്നും”, അനുഷ്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button