അഭിപ്രായ ഭിന്നതയുടെ പേരില്‍ നടനും നടിയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുന്നതും പിന്നീടു ആ നടനുമായി നടിക്ക് സഹകരിക്കാന്‍ കഴിയാത്തതും അല്ലങ്കില്‍ നടിയുമായി നടന് അഭിനയിക്കാന്‍ താല്പര്യമില്ലാത്തതുമൊക്കെ സിനിമയിലെ സ്ഥിരം സംഭവങ്ങളാണ്, എന്നാല്‍ നിവിന്‍ പോളിയുടെ പ്രശ്നം അതല്ല വളരെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള നയന്‍താരയുമായി അഭിനയിക്കുന്നതില്‍ നിവിന്‍ പോളിക്ക് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത് താരത്തിന്റെ ശരീര വണ്ണമാണ്.
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.
‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിന് വേണ്ടി തടിവെച്ച നിവിന്‍ പോളി മെലിഞ്ഞ ശരീര പ്രകൃതിയുള്ള കഥാപാത്രത്തെയാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ അവതരിപ്പിക്കുന്നത്, തളത്തില്‍ ദിനേശന്റെയും, ശോഭയുടെയും കഥ പറയുന്ന ചിത്രത്തിനായി നിവിന്‍ തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തടി കുറയ്ക്കുന്ന പ്രയത്നത്തിലേക്ക് നിവിന്‍ ചുവടുവയ്ക്കൂ. അതിനാല്‍ തന്നെ ‘ലവ് ആക്ഷന്‍ ഡ്രാമയുടെ’ ചിത്രീകരണം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിലും നീണ്ടുപോകാന്‍ സാധ്യതയുണ്ട്
Post Your Comments