CinemaGeneralMollywoodNEWS

“തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞിട്ടെന്ത് കാര്യം”; കലിപ്പ് തീര്‍ത്ത് നടി ഗായത്രി സുരേഷ്

ട്രോളര്‍മാരുടെ പ്രധാന ഇരകളില്‍ ഒരാളാണ് നടി ഗായത്രി സുരേഷ്. താരത്തിന്റെ ഓവര്‍ ആയുള്ള തൃശൂര്‍ സംഭാഷണ രീതിയേയും സിനിമയിലെ കഥാപാത്രങ്ങളെയുമൊക്കെയാണ് ഗായത്രിയുടെ കാര്യത്തില്‍ ട്രോളര്‍മാര്‍ പ്രധാന വിഷയമാക്കുന്നത്. 

ഒരു മലയാളം ടെലിവിഷന്‍ സീരിയിലെ പരിഹസിച്ച് ഗായത്രി ചെയ്ത സ്പൂഫ് വീഡിയോയും ട്രോളര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, സീരിയിലിനെ ട്രോളിയ ഗായത്രിയെ അതിലും ഭീകരമായി സോഷ്യല്‍ മീഡിയ ആക്രമിക്കുകയായിരുന്നു . 

അതിനെക്കുറിച്ച് ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ

“എന്നോട് വെറുപ്പുള്ള പോലെ  ചിലര്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് വിചാരിച്ചതല്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുമെന്ന്.

ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ല. നമ്മള്‍ മുന്നോട്ട് പോകുക.” – ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button