പ്രശസ്ത നടി സീനത്ത് അമൻ നൽകിയ ലൈംഗികപീഡനക്കേസിൽ ബിസിനസുകാരൻ അറസ്റ്റിൽ. ജുഹു പോലീസാണ് ബിസിനസുകാരനെ അറസ്റ്റു ചെയ്തത്. ജനുവരി 30 നാണു നടി അമാൻ ബിസിനസുകാരനെതിരെ പരാതിയുമായി രംഗത്ത് എത്തിയത് .
ബിസിനസ് സംബന്ധിയായി പരിചയത്തിലായ വ്യക്തി തന്നെ ചൂഷണം ചെയ്തുവെന്നാണ് പരാതി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 ഡി (സ്റ്റക്കിംഗ്), 509 (ഒരു സ്ത്രീയെ അപമാനിക്കൽ) എന്നിവ പ്രകാരം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments