മലയാളത്തിലെ പല താരങ്ങളും അന്യഭാഷയിൽ തിരക്കുള്ള നായികമാരായി മാറിയിട്ടുണ്ട്. എന്നാൽ അഭിനയം കൊണ്ട് മാത്രമല്ല ജീവിതം കൊണ്ട് അന്യഭാഷയുടെ മരുമകളായി മാറിയ ചില നടിമാരെ പരിചയപ്പെടാം.
മലയാളത്തിന്റെ പ്രിയ നടി ഭാവന കന്നഡ നിർമ്മാതാവ് നവീനെ വിവാഹം കഴിച്ചതോടെ അന്യഭാഷാ മരുമകളായി മാറിയിരിക്കുകയാണ്. എന്നാൽ ഭാവന മാത്രമല്ല, പല നടിമാരും അന്യഭാഷാ കുടുംബത്തിലേക്ക് ചേക്കേറിയിട്ടുണ്ട്.
ശാലിനി
ബാലതാരമായി സിനിമയിലെത്തിയ ശാലിനി മലയാളത്തിലെ മുൻ നിര നായികയായി വളർന്ന സമയത്ത് തമിഴിലും തിളങ്ങി. അമര്‍ക്കളം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ഹിറ്റായ ശാലിനി ആ ചിത്രത്തിലെ നായകനായ അജിത്തിനെ ജീവിതത്തിലും നായകനാക്കി.
അയാള്‍ എന്തൊരു കാമഭ്രാന്തനാണ്; ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു;
അസിന്
സത്യൻ അന്തിക്കാടിന്റെ നരേന്ദ്രന് മകന് ജയകാന്ദന്‍ വക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അസിൻ. മലയാളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത അസിൻ തമിഴ്, ഹിന്ദി ചിത്രങ്ങളിൽ മിന്നും താരമായി മാറി. ബോളിവുഡിൽ വിജയൻ നേടിയ ഈ മലയാളി മുംബൈ സ്വദേശിയായ ഒരു ബിസിനസുകാരനെ വിവാഹം ചെയ്ത് ബോളിവുഡിലെ മരുമകളായി
രേവതി
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ഭാഗ്യ നായികയായി തിളങ്ങിയ നടി രേവതിയും വിവാഹം ചെയ്തിരിക്കുന്നത് മലയാളിയെ അല്ല. മലയാളത്തിലെന്ന പോലെ തമിഴകത്തും ഏറെ ശ്രദ്ധിക്കപ്പെട്ട രേവതി വിവാഹം ചെയ്തത് സംവിധായകന്, ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്ന സുരേഷ് ചന്ദ്ര മേനോനെ ആയിരുന്നു. പുതിയ മുഖം എന്ന ചിത്രത്തില്‍ സരേഷ് ചന്ദ്ര മേനോനൊപ്പം രേവതി പ്രവർത്തിച്ചിരുന്നു. ആ അടുപ്പം പ്രണയമാവുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. 16 വര്‍ഷം നീണ്ടു നിന്ന ഈ ദാമ്പത്യം പരസ്പര സമ്മതത്തോടെ, സൗഹൃദത്തോടെ വേര്‍പിരിഞ്ഞിരിക്കുകയാണ്.
പ്രിയങ്ക നായര്‍
വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ പ്രിയങ്ക തമിഴ് സംവിധായകന് ലോറന്‍സിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു.
അമൃത സുരേഷ്
ഗായികയെന്ന നിലയിൽ ശ്രദ്ദേയയായ അമൃത സുരേഷ് ഒരു റിയാലിറ്റി ഷോയില്‍ പ്രത്യേക അതിഥിയായി എത്തിയ തമിഴ് നടന് ബാലയുമായി പ്രണയത്തിലായി. ആ പ്രണയം വിവാഹത്തിലെത്തുകയും അമൃത തമിഴകത്തിന്റെ മരുമകളായി പോകുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല
നടന് ബാലയുമായുള്ള അമൃതയുടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് അമൃതയുടെ അച്ഛന്
മലയാളിയായ വിദ്യാബാലൻ ഇന്ന് ബോളിവുഡ് ലോകത്തെ മിന്നും താരമാണ്. പാലക്കാട്ടുകാരിയായ വിദ്യാ ബാലൻ ബോളിവുഡ് സിനിമാ നിര്‍മാതാവായ സിദ്ധാര്‍ത്ഥ് റോയി കൗറിനെ വിവാഹം ചെയ്തതോടെ ബോളിവുഡിന്റെ മരുമകളായി
Post Your Comments