CinemaGeneralMollywoodNEWS

മിനിസ്ക്രീനിലും താരമായി ‘ആദി’; ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഉയര്‍ന്ന തുകയ്ക്ക്,സ്വന്തമാക്കിയത് രണ്ടു ചാനലുകള്‍!

മികച്ച തിയേറ്റര്‍ കളക്ഷനുമായി മുന്നേറുന്ന ആദിയ്ക്ക് മിനി സ്ക്രീന്‍ സംപ്രേഷണവകാശത്തിലും മികച്ച നേട്ടം. ഏഷ്യാനെറ്റും, അമൃത ടിവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. രണ്ടു ചാനലുകളും ചേര്‍ന്ന് നാലര കോടി രൂപയ്ക്കാണ് സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് മൂന്ന്‍ കോടിയോളം മുടക്കിയപ്പോള്‍ അമൃത ടിവി ഒന്നരക്കോടി മുടക്കിയാണ് ആദി സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തുക മുടക്കിയ ഏഷ്യാനെറ്റിനാണ് ആദിയുടെ ആദ്യ സംപ്രേഷണവകാശം. അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും അമൃതയ്ക്കും ആദി സംപ്രേഷണം ചെയ്യാം.

shortlink

Related Articles

Post Your Comments


Back to top button