സിനിമാ മേഖലയിൽ വിജയ പരാജയങ്ങൾ സ്വാഭാവികം. എന്നാൽ മനഃപൂർവ്വംചിത്രത്തെ പരാജയപ്പെടുത്താൻ മോശം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നവരിൽ ചിലർ സമൂഹത്തിലുണ്ട്. കഴിഞ്ഞ ദിവസം സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം തീയേറ്ററുകളില്‍ പരാജയമായിരുന്നുവെന്ന് പറയാതെ പറഞ്ഞ സിനിമാനിരൂപകനോട് പൊട്ടിത്തെറിച്ച് സംവിധായകന് വിഘ്നേഷ് ശിവന്. ട്വിറ്ററില്‍ കൗശിക് എന്ന സിനിമാനിരൂപകനിട്ട പോസ്റ്റ് വിഘ്നേഷിനെ ദേഷ്യം പിടിപ്പിച്ചത്.
”ജനുവരിയില്‍ തമിഴ് സിനിമയില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല. ഇനി ഫെബ്രുവരിയില്‍ തമിഴ് സിനിമയ്ക്ക് ഒരു നല്ല സമയമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം” എന്നായിരുന്നു കൗശികിന്റെ ട്വീറ്റ്. ഈ പോസ്റ്റ് കണ്ട വിഘ്നേഷ് ഇത്തരത്തിലുള്ള ആളുകള്‍ നമ്മുടെ സിനിമാവ്യവസായത്തിനു തന്നെ ഒരു ശാപമാണെന്ന് തിരിച്ചടിച്ചു.
എത്ര കഠിനമായാണ് നമ്മള് അധ്വാനിക്കുന്നത് എന്നാല്‍ ഇത്തരക്കാര്‍ അത് യാതൊരു യുക്തിയുമില്ലാത്ത ട്വീറ്റുകളുമായി വന്ന് നമ്മെ അശക്തരാക്കാന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇനി ഇതിനും അവര്‍ എന്റെ ഓഫീസില്‍ വന്ന് പണത്തിനായി യാചിയ്ക്കും വിഘ്നേഷ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments