മലയാളികൾ മറക്കാത്ത ഒരുപിടി നല്ലകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പ്രിയാരാമൻ. തമിഴിൽ നിന്നും മലയാളത്തിലേയ്ക്ക് എത്തിയ പ്രിയ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നു. പല താരങ്ങളും സിനിമയിൽ സജീവമല്ലാത്ത ആകുമ്പോൾ ടെലിവിഷൻ മേഖലയിൽ വിജയം നേടാൻ ശ്രമങ്ങൾ നടത്താറുണ്ട് . എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുന്ന അക്കാലത്ത് സീരിയലിൽ അഭിനയിക്കുക എന്നത് മരിക്കുന്നതിന് തുല്യമാണെന്ന് തോന്നിയിരുന്നതായി നടി പ്രിയാരാമൻ പറയുന്നു.
ഭാഗ്യ ലക്ഷ്മി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ മാക്ട
” ഇപ്പോൾ സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനവും മേല്‍ക്കോയ്മയുമൊന്നും സീരിയല്‍ രംഗത്തില്ല. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്ക്കൊപ്പം നില്ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവും”. പ്രിയരാമന് പറഞ്ഞു.
സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ മികച്ച വേഷം അവതരിപ്പിക്കുകയാണ് നടി ഇപ്പോൾ.
Post Your Comments