സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ നിരവധി ചൂഷണങ്ങൾ നടക്കുന്നുവെന്നും അത്തരം ദുരനുഭവങ്ങൾ പല നടിമാരും തുറന്നു പറഞ്ഞത് സമൂഹം ഞെട്ടലോടെയാണ് കേട്ടത്. വീണ്ടും ഹോളിവുഡ് നിർമ്മാതാവ് ഹാര്‍വെ വെയ്ന്സ്റ്റെയിനിനെതിരെ ആരോപണവുമായി നടി ഉമ തർമൻ രംഗത്ത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ന്യൂയോർക്ക് ടൈമ്സിൽ നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്.
ഇത്തരക്കാരാണ് സിനിമവ്യവസായത്തിന്റെ ശാപം; പൊട്ടിത്തെറിച്ച് സംവിധായകൻ
പള്ഫ് ഫിക്ഷന്‍, കില്‍ബില്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ് ഉമ തര്‍മന്‍. അയാള്‍ എന്നോട് എല്ലാ മോശംകാര്യങ്ങളും ചെയ്തുവെന്നും അമേരിക്കന്‍ പത്രത്തിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഉമ പറയുന്നു. ലണ്ടനിലെ ഹോട്ടല്‍മുറിയിലായിരുന്നു അത് നടന്നത്. കില്‍ ബിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ഹാര്വെയുമായി മീറ്റിംഗിനായിരുന്നു അവിടെ ചെന്നത്. ആ സംഭവത്തിന് ശേഷം അയാളെ നേരില്‍ കണ്ട് പ എന്നോട് ചെയ്തത് വേറെ ഏതെങ്കിലും ഒരു പെണ്ണിനോട് ചെയ്താല്‍ നിന്റെ കരിയറും കുടുംബവും ഇമേജുമെല്ലാം തകര്‍ക്കുമെന്ന് താൻ പറഞ്ഞുവെന്നും ഉമാ കൂട്ടിച്ചേർത്തു.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ് ഹാര്‍വെ. ഇത് കെട്ടിച്ചമച്ച ആരോപണമാണെന്നു പറഞ്ഞ ഹാര്‍വെ രണ്ടു ദശാബ്ദകാലത്തിന്ശേഷം ഇത്തരം ഒരു ആരോപണവുമായി രംഗത്ത് എത്തിയത് തന്നെ സംശയകരമാണെന്നും പ്രതികരിച്ചു.
Post Your Comments