ഒരു നടി കൂടി വിവാഹമോചിതയാകുന്നു. പ്രശസ്‌ത നടിയും അവതാരകയുമായ പാകിസ്താനി നടി മഥിരയാണ് ഇപ്പോൾ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയത്. പാക്കിസ്ഥാനിലെ ഏറ്റവും വിവാദം നിറഞ്ഞ വ്യക്തികളിൽ ഒരാളാണ് മഥിര. സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുണ്ട് താരത്തിന്.
അധോലോകബന്ധം മൂലം സിനിമയിൽ നിന്നും അപ്രത്യക്ഷരായ നടിമാർ
വാഹമോചന വാർത്തയിൽ നിരാശയിലായ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. വിവാഹമോചനം നടന്നെങ്കിലും താൻ ഇപ്പോഴും തന്റെ ഭർത്താവിനെ സ്നേഹിച്ചിരുന്നതായും താൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായും നടി അറിയിച്ചു
“എന്റെ അനാരോഗ്യം കാരണം ഞാൻ സോഷ്യൽ മീഡിയ നിർത്താൻ തീരുമാനിച്ചിരിക്കുന്നു, കൂടെ ഉണ്ടാകാൻ ആഗ്രഹിച്ച വ്യക്തി എന്നെ വിട്ടുപോയി, പരസ്യമായി എന്നെ തമാശയാക്കി, അത് ശരിയാണ്. ഒരു പുതിയ വ്യക്തിയായി ഞാൻ പൂർണ്ണമായി മാറേണ്ടി വരുന്നു. അതിനു സമയം ആവശ്യമാണ്. എനിക്കെന്താണ് നഷ്ടപ്പെട്ടത്, അത് എന്റെയും എന്റെ കുട്ടിയുടെ നഷ്ടവും മാത്രമാണ്, ” അവൾ ദീർഘമായ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.
Post Your Comments