CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

‘നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല’ വികാരധീനയായി ഖുശ്ബു

വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. അതിന്റെ വിയോഗം നമ്മെ വല്ലാതെ വേദനിപ്പിക്കും. തെന്നിന്ത്യന്‍ നായിക ഖുശ്ബു ഇപ്പോള്‍ തന്റെ പ്രീയപ്പെട്ട നായ വിടപറഞ്ഞതിന്റെ ദുഃഖത്തിലാണ്. മണ്‍മറഞ്ഞുപോയ നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഖുശ്ബുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഖുശ്ബുവിന്റെ ചില്ലി എന്ന് പേരുള്ള നായയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. ‘നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല ചില്ലി. പന്ത്രണ്ട് നീണ്ട വര്‍ഷങ്ങള്‍ നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നീ എന്റെ കയ്യില്‍ കിടന്നാണ് വളര്‍ന്നത്. നിന്റെമനോഭാവവും കളിക്കുട്ടി സ്വഭാവവും, ഷേക്ക് ഹാന്‍ഡും, ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും. നിന്റെ നേര്‍ത്ത കുരയും എല്ലാം എനിക്ക് നഷ്ടമായി. നീ ഞങ്ങളുടെ ഹൃദയം തകര്‍ത്ത് കണ്ണു നിറച്ചാണ് യാത്രയായിരിക്കുന്നത്. ചില്ലി, നിനക്ക് സ്വര്‍ഗത്തില്‍ ഒരു നല്ല ഇടം ലഭിക്കും. ഞങ്ങളുടെ ഹൃദയത്തിലും.’ ഖുശ്ബു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button