വിധിയെ പഴിക്കാൻ ആർക്കും കഴിയില്ല. പ്രശസ്തിയുടെ നെറുകയിൽ നിന്നും ഒന്നുമില്ലാത്ത അവസ്ഥയിലേയ്ക്ക് മാറിയ നടി അനു അഗർവാളിനെ ഓർമ്മയുണ്ടോ ? ഒരുകാലത്ത് ബോളിവുഡിലെ താര സുന്ദരിയായിരുന്നു അനു. ആഷിഖി എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗർവാൾ. ആ ചിത്രത്തിൻറെ വിജയം നിരവധി അവസരങ്ങൾ അനുവിന് സമ്മാനിച്ചു. അങ്ങനെ തൊണ്ണൂറുകളിൽ ബോളിവുഡിലെ തിളങ്ങുന്ന താരമായി മാറിയ അനുവിന് വിധി സമ്മാനിച്ചത് മറ്റൊന്നാണ് .
പ്രശസ്തിയുടെ നെറുകയിൽ നിന്ന അനുവിനു പ്രശസ്തിയും ജീവിതവും ഒരു അപകടത്തിലൂടെ നഷ്ടമായി. 1999 ൽ നടന്ന ഒരു കാർ അപകടത്തിൽ കോമ അവസ്ഥയിൽ മാസങ്ങളോളം മുംബൈ ആശുപത്രിയിൽ അനു ചികിത്‌സയിൽ കഴിയേണ്ടിവന്നു. ഭാഗ്യം കൊണ്ട് ആ അപകടത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയെങ്കിലും ബോളിവുഡിൽ നിന്നും ഈ താര സുന്ദരി അപ്രത്യക്ഷയായി.
സിനിമയിൽ നിന്നും അകന്നു കഴിയുന്ന നടി ഇപ്പോൾ യോഗാ പരിശീലനവും മറ്റുമായി കഴിയുന്നു. കൂടാതെ 2015ൽ തന്റെ ആത്മകഥയും താരം പുറത്തിറക്കി. കിംഗ് അങ്കിൾ, കസബ്തമാശ തുടങ്ങിയ ചിത്രങ്ങളും അനു വിന്റേതാണ്.
Leave a Comment