CinemaMollywoodNEWS

ആളുകളുടെ കൂകി വിളിയില്‍ നിന്ന് തൃഷയെ രക്ഷിച്ചത് ഗായിക സയനോര!

തെന്നിന്ത്യന്‍ നായിക തൃഷയെ മലയാളി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. തമിഴില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തുടക്കം കുറിച്ച തൃഷ ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ്. ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ഹേയ് ജൂഡില്‍ ക്രിസ്റ്റല്‍ എന്ന നായിക കഥാപാത്രത്തെ തൃഷ മനോഹരമാക്കി എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്, അന്യഭാഷ നടിമാര്‍ മലയാളത്തിലെത്തുമ്പോള്‍ ഭാഷയൊരു പ്രതിസന്ധിയാകാറുണ്ട്, എന്നാല്‍ തൃഷയ്ക്ക് അത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല, മുറി മലയാളം പറഞ്ഞു പ്രേക്ഷകരുടെ കൂവല്‍ ഏറ്റു വാങ്ങേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. കാരണം തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഗായിക സയനോരയാണ്. സയനോരയുടെ ശബ്ദത്തിനു കൃത്യമായ ലിപ്മൂവ് മെന്റ് നല്‍കി അത് മറ്റൊരാളുടെ ശബ്ദമാണെന്ന് തോന്നാത്ത വിധം ക്രിസ്റ്റല്‍ എന്ന തന്റെടി പെണ്‍കുട്ടിയുടെ വേഷം തൃഷ മനോഹരമാക്കിയിട്ടുണ്ട്. അനില്‍ അമ്പലക്കര നിര്‍മ്മിച്ച ഹേയ്ജൂഡില്‍ ജൂഡ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നിവിന്‍ പോളിയാണ്.

shortlink

Related Articles

Post Your Comments


Back to top button