തുടക്കകാലത്ത് പ്രതിനായകനായി പ്രേക്ഷകരെ വിറപ്പിച്ച നടന്‍ കൊച്ചിന്‍ ഹനീഫ ഒടുവില്‍ ഹ്യൂമര്‍ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമയത്. 90-കളിലും രണ്ടായിരത്തിലും നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ക്ക് എട്ടു വയസ്സ്.
കൊച്ചിന്‍ ഹനീഫയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു.കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന കൊച്ചിന്‍ ഹനീഫയുടെ മരണം സംഭവിച്ചത് 2010-ലായിരുന്നു.
ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം കൊച്ചിന്‍ ഹനീഫയ്ക്കുണ്ടായിരുന്നു, രാത്രി പന്ത്രണ്ടു മണിയ്ക്ക് ശേഷം സ്ഥിരമായി നോണ്‍ വെജ് ആഹാരം ഉപയോഗിക്കാറുള്ള ഹനീഫയുടെ രോഗത്തിന് പിന്നില്‍ ചിട്ടയില്ലാത്ത ഭക്ഷണക്രമമാണ് വില്ലനായതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
സംവിധാന രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു കൊച്ചിന്‍ ഹനീഫ. പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത കൊച്ചിന്‍ ഹനീഫ ഫിലിം മേക്കര്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. വാത്സല്യം, ഭീഷ്മാചാര്യ, മൂന്ന്‍ മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍.
Post Your Comments