Uncategorized

ശാലിനിയോ ശോഭനയോ അല്ല ; തന്‍റെ മനസ്സിലെ സുന്ദരിയായ നടിയുടെ പേര് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍

സുന്ദരിയായ ഒട്ടേറെ നായികമാര്‍ക്കൊപ്പം നായകനായി തിളങ്ങിയ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവിലൂടെ സംവിധായകന്‍ ഫാസിലാണ് കുഞ്ചാക്കോ ബോബനെ വെള്ളിത്തിരയിലെത്തിച്ചത്.

ഒരുകാലത്ത് ആരാധികമാരുടെ മാത്രം ഹീറോയായിരുന്ന കുഞ്ചാക്കോ ബോബനിപ്പോള്‍ ഏറെയും പുരുഷ ആരധകരാണ്. പൈങ്കിളി ടച്ചില്‍ നിന്ന് മാറി പക്വത കഥാപാത്രങ്ങളിലേക്ക് വഴി മാറിയ കുഞ്ചാക്കോ ബോബന്‍ നല്ല സിനിമകളുമായി മലയാളത്തിലെ ശ്രദ്ധേയനായ താരമാവുകയാണ്. സുന്ദരികളായ ഒട്ടേറെ നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തന്‍റെ മനസ്സിലെ സുന്ദരിയായ നടി ശ്രീവിദ്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഒരു പ്രോഗ്രാമിനിടെ ഏറ്റവും സുന്ദരിയായ നടി ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍ 
“അത് മറ്റാരുമല്ല, തന്റെ അമ്മയായി അഭിനയിച്ച ശ്രീവിദ്യ” ആണെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.

 

shortlink

Post Your Comments


Back to top button