മലയാളത്തില്‍ വലിയ പ്രോജക്റ്റുകളാണ് മോഹന്‍ലാലിന് വരാനിരിക്കുന്നത്, ‘മഹാഭാരതം’ എന്ന ചിത്രം ചെയ്യാനിരിക്കെ അജോയ് വര്‍മ്മയുടെ ‘നീരാളി’ എന്ന ചിത്രീകരണത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍, ഇതിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ‘ഇത്തിക്കര പക്കി’ എന്ന ഇതിഹാസ കഥാപാത്രത്തിലേക്കാണ് ‘നീരാളി’യ്ക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം. പിന്നീടു മാര്‍ച്ചില്‍ രഞ്ജിത്ത് ചിത്രം ‘ബിലാത്തിക്കഥ’യിലേക്കാണ് മോഹന്‍ലാലിന്റെ യാത്ര. ‘ബിലാത്തിക്ക’ഥയില്‍ ഗസ്റ്റ് റോളിലെത്തുന്ന മോഹന്‍ലാല്‍ മറ്റു രണ്ടു ചിത്രങ്ങളില്‍ക്കൂടി അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
‘ബിലാത്തിക്കഥ’യുടെ ചിത്രീകരണം മാര്‍ച്ചിലായതിനാല്‍, ‘ഒടിയന്റെ’ അവസാനഘട്ട ചിത്രീകരണം നീളുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 10-നു ‘കായംകുളം കൊച്ചുണ്ണി’യുടെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.
Post Your Comments