1999-ല്‍ സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഫ്രണ്ട്സ്’. ജയറാം, ശ്രീനിവാസന്, മുകേഷ് എന്നിവരായിരുന്നു ഫ്രണ്ട്സിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത്. മുഴുനീള ഹ്യൂമര്‍ മൂഡില്‍ ചിത്രീകരിച്ച ‘ഫ്രണ്ട്സ്’ സൗഹൃദ സ്നേഹത്തിന്റെ ആഴം നന്നായി വരച്ചു കാട്ടിയ സിനിമയായിരുന്നു. അരവിന്ദന്, ജോയ്, ചന്തു എന്നീ മൂവര്‍ സംഘമായിരുന്നു ചിത്രത്തിന്റെ ശക്തി.
പ്രമുഖ കേന്ദ്രങ്ങളില്‍ നൂറോളം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രം 1999-ലെ വേനലധിക്കാണ് പ്രദര്‍ശനത്തിനെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ ഫ്രണ്ട്സിനെ ഒരു മഹാ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അതിന്റെ തുടര്‍ച്ച വീണ്ടും ഉണ്ടാകുമോ? എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇനി സാധ്യതയില്ലെങ്കിലും ജയറാം, മുകേഷ് ശ്രീനിവാസന് തുടങ്ങിയ താരങ്ങളുടെ മക്കളിലൂടെ മറ്റൊരു സൗഹൃദ ചിത്രം ബിഗ് സ്ക്രീനിലെത്തിക്കാനാകുമോ? എന്നാണ് ആരാധകരുടെ ചോദ്യം.
ജയറാം പുത്രന് കാളിദാസ് ‘പൂമരം’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുമ്പോള്‍, ‘കല്യാണം’ എന്ന ചിത്രത്തിലൂടെ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് മുകേഷിന്റെ മകന് ശ്രാവണ്‍ മുകേഷ്, ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും നേരത്തെ തന്നെ സിനിമയിലെത്തിയവരാണ്.
ധ്യാന്‍ ശ്രീനിവാസനും, കാളിദാസും, ശ്രാവണും ഒന്നിക്കുന്ന മറ്റൊരു ഫ്രണ്ട്സിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Post Your Comments