
പ്രണയിക്കുന്ന മനസ്സുകള്‍ക്കായി ഇതാ പ്രണയ മാസത്തില്‍ മറ്റൊരു മനോഹര ഗാനം പുറത്തിറങ്ങിയിരിക്കുന്നു. നവാഗതനായ പ്രവീണ്‍ നാരായണന് സംവിധാനം ചെയ്യുന്ന ‘അങ്കരാജ്യത്തെ ജിമ്മന്മാര്’ എന്ന ചിത്രത്തിലെ ‘നെഞ്ചിന് നിനവേ’ എന്ന മനോഹര പ്രണയ ഗാനമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
അനു മോഹനും, മറീന മൈക്കിളും പ്രണയ തീവ്രതയോടെ രംഗത്തെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരനും, നിഖിതയും ചേര്‍ന്നാണ്. ഒ.എസ് ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് ഗിരീഷ് നാരായണന് സംഗീതം നല്‍കിയിരിക്കുന്ന മനോഹരമായ ഈ പ്രണയ ഗാനം യുവ തലമുറ ഏറ്റെടുത്തു കഴിഞ്ഞു. ഈസ്റ്റ് കോസ്സിന്റെ ഒദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
സാമുവല്‍ മാത്യു നിര്‍മ്മിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാരില് രൂപേഷ് പീതാംബരന്, അനു മോഹന്‍, രാജേഷ് പിള്ള എന്നീ യുവ താരങ്ങളാണ് അണിനിരക്കുന്നത്. മറീന മൈക്കിളാണ് ചിത്രത്തിലെ നായിക.
Post Your Comments