CinemaMollywoodNEWS

നടി പ്രവീണയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല!

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടി പ്രവീണ പ്രേക്ഷകരുടെ പ്രിയ താരമായത്. വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരി വേഷം ചെയ്തു ശ്രദ്ധിക്കപ്പെട്ട താരം പിന്നീടു മലയാളത്തിലെ തിരക്കുള്ള നടിയാവുകയായിരുന്നു. ചില ചിത്രങ്ങളില്‍ നായിക വേഷത്തിലും പ്രവീണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അഞ്ജലി മേനോന്‍ ചിത്രം ബംഗ്ലൂര്‍ ഡെയ്സിലെ നസ്രിയയുടെ അമ്മ വേഷവും, രാജേഷ് പിള്ള സംവിധാനം ചെയ്ത ‘മിലി’ എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ മൂത്ത സഹോദരിയുടെ വേഷവും പ്രവീണയുടെ കയ്യില്‍ ഭദ്രമായിരുന്നു.

ഇപ്പോഴിതാ നടി പ്രവീണയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം ബിഗ്‌ സ്ക്രീനില്‍ എത്തിയിരിക്കുകയാണ്, വേണു സംവിധാനം ചെയ്ത ‘കാര്‍ബണ്‍’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പ്രവീണ അഭിനയിച്ചിരിക്കുന്നത്, വളരെ വ്യത്യസ്തമായ പ്രവീണയുടെ ചിത്രത്തിലെ ഈ കഥാപാത്രം പ്രേക്ഷകനെ ഒരു പരിധി വരെ ഭയപ്പെടുത്തുന്നുണ്ട്. വളരെ തന്മയത്വത്തോടെയാണ് പ്രവീണ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ സിബി എന്ന കഥാപാത്രം സ്വപ്നത്തില്‍ കാണുന്ന ഒരു കഥാപാത്രമെന്ന നിലയിലാണ് പ്രവീണയെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്ര സ്വഭാവികതയോടെ പ്രവീണ ഇതിനു മുന്‍പ് അഭിനയിക്കുന്നതായി കണ്ടിട്ടില്ല എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്. പ്രവീണയ്ക്കൊപ്പം സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ മറ്റൊരു അതിഥി താരം.

shortlink

Related Articles

Post Your Comments


Back to top button