നടന്മാരുടെയും നടിമാരുടെയും സ്വകാര്യതകള്‍ വെളിച്ചെത്തെത്തിക്കുന്ന സുചിലീക്ക്സ് വിവാദം കോളിവുഡില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം നടിമാരായ ഖുശ്ബുവിന്റെയും, സുകന്യയുടെയും ഒരു പാര്‍ട്ടി പരിപാടിക്കിടെയുള്ള വീഡിയോയാണ് സുചിലീക്ക്സ് പുറം ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സ്വാകാര്യ ചിത്രം കൂടി വൈകാതെ പുറത്തെത്തുമെന്നാണ് സുചിലീക്ക്സ് വ്യക്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരു നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പുറത്തു വിട്ടുകൊണ്ടായിരുന്നു സുചിലീക്ക്സിന്റെ മുന്നറിയിപ്പ്. ഇത് നടി സാമന്തയുടെ ചിത്രമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments