GeneralMollywoodNEWS

റിമി ടോമിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; റിമിയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ

ഒരു വീഡിയോയുടെ പേരില്‍ ഗായിക റിമി ടോമിയ്ക്ക് സോഷ്യല്‍ മീഡിയയിലെ ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് കനത്ത വിമര്‍ശനങ്ങള്‍  നേരിടേണ്ടി വന്നിരുന്നു. ഒരു പ്രോഗ്രാമിനിടെ തന്നെ ശല്യം ചെയ്തയാളെ ഗായിക അടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വീഡിയോയിലുള്ളത് റിമി ടോമിയാണെന്ന തരത്തിലായിരുന്നു പ്രചരണം. ആ വീഡിയോയിലുള്ളത് റിമിയല്ലെന്ന് വ്യക്തമാക്കുകയാണ് താരത്തിന്റെ ഭര്‍ത്താവ് റോയ്സ്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റോയിസിന്റെ പ്രതികരണം.

വീഡിയോ ഒരാള്‍ തനിക്കും അയച്ചു തന്നിരുന്നുവെന്നും, ആരാണ് അയച്ച് തന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നുള്ള മറുപടിയാണ് കിട്ടിയതെന്നും റോയ്സ് പറയുന്നു. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്നും റോയ്സ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button