സായി പല്ലവിക്ക് പിന്നാലെ തമിഴ് സൂപ്പര്‍ താരം വടിവേലുവിനെതിരെയും പരാതി, ലോക്കെഷനിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വടി വേലുവിനെതിരെയും തമിഴില്‍ ആക്ഷേപം ഉയരുകയാണ്. ഇംസൈ അരസന് 24ത് പുലികേശി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുഴവന്‍ തുക നല്‍കിയാലേ ബാക്കി ഭാഗം ചെയ്യുകയുള്ളൂവെന്നായിരുന്നു വടി വേലുവിന്റെ നിലപാട്. സിനിമയിലെ സഹതാരങ്ങളെ മാറ്റി പകരം വടിവേലു നിര്‍ദ്ദേശിക്കുന്നവരെ ചിത്രത്തില്‍ ഉള്പ്പെടുണമെന്നു നിര്‍മ്മാതാവിനെ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. വടിവേലു സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന സാഹചര്യത്തിലാണ് നിര്‍മാതാവ് ശങ്കര്‍, പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ വടിവേലുവിനെതിരെ പരാതി നല്‍കിയത്.
Post Your Comments