ഒരു കാലത്ത് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക നടിയായിരുന്നു ശാന്തി കൃഷ്ണ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച ശാന്തികൃഷ്ണയുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് നിവിന്‍ പോളി ചിത്രത്തിലൂടെയായിരുന്നു . അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നിവിന്റെ അമ്മയായി വേഷമിട്ട ശാന്തി കൃഷ്ണ മലയാള സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്.
“നിവിന്‍ പോളിയും സംവിധായകന് അല്‍ത്താഫും തന്നെ അന്വേഷിച്ച് കണ്ടുപിടിക്കുകയായിരുന്നു. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ തിരഞ്ഞ് കണ്ടു പിടിക്കണമെങ്കില്‍ അത് ദൈവാധീനം തന്നെയല്ലേയെന്നും” നാനയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശാന്തി കൃഷ്ണ വിശദീകരിക്കുന്നു.
താന്‍ അമേരിക്കയിലായിരുന്നപ്പോള്‍ വാട്സ് ആപ് വഴിയാണ് ആദ്യം മെസേജ് കിട്ടിയതെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഈ അവസരം ഒരു നിമിത്തമായിരുന്നുവെന്നാണ് ശാന്തികൃഷ്ണ പറയുന്നത്. നിവിന്‍ പോളിയുടെയും സംവിധായകന് അല്‍ത്താഫിന്റെയും പ്രയത്നമാണ് സിനിമയില്‍ തിരിച്ചെത്താന്‍ തനിയ്ക്ക് പ്രചോദനമായതെന്നു ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Post Your Comments