‘ആദി’ എന്ന സിനിമയിലെ പ്രണവ് മോഹന്‍ലാലിന്‍റെ പാര്‍ക്കൗര്‍ അഭ്യാസം പ്രേക്ഷകന് മലയാള സിനിമകളിലെ ആക്ഷന്‍ രംഗങ്ങളുടെ പുതിയ കാഴ്ചാനുഭവമാകുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കെണ്ടത് ഫ്രാന്‍സില്‍ നിന്നെത്തിയ പാര്‍ക്കൗര്‍ അഭ്യാസികളുടെ വിദഗ്ദ്ധ സംഘത്തോടാണ്. മുന്നിലുള്ള പ്രതിസന്ധികളെ തട്ടിമാറ്റിയും ഭിത്തികളിലൂടെ നുഴഞ്ഞു കയറിയും കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് ചാടിയും പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അത്ഭുതപ്പെടുത്തുമ്പോള്‍ അതിന്‍റെ പിന്നിലുള്ളവരുടെ പരിശ്രമം എത്രത്തോളമെന്നത് വ്യക്തമാണ്. ഹോളിവുഡ് ചിത്രങ്ങളിലും ഇതേ സംഘം തന്നെയാണ് പാര്‍ക്കൗര്‍ അഭ്യാസം പരിശീലിപ്പിക്കാനെത്തുന്നത്.
Post Your Comments