BollywoodCinemaGeneralNEWS

ആ നടിക്ക് തന്‍റെ കല്യാണക്കുറിയില്ല; ദീപികയുടെ രോഷം ഇങ്ങനെ

ബോളിവുഡ് താരം ദീപികയും സൂപ്പര്‍ താരം രണ്‍വീര്‍ സിംഗും വിവാഹം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ തന്‍റെ വിവാഹം ഉടനില്ലെന്നാണ് ദീപിക വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള ആലോചനയെ മനസ്സില്‍ ഇല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം. സമയമാകുമ്പോള്‍ വിവാഹം ചെയ്യുമെന്നും ദീപിക പറയുന്നു, പക്ഷെ തന്റെ വിവാഹത്തിനു നടി കത്രീന കൈഫിന് ക്ഷണമുണ്ടാകില്ലെന്നും ദീപിക മടികൂടാതെ തുറന്നടിച്ചു. ദീപികയും കത്രീനയുമായുള്ള ബോളിവുഡിലെ തുറന്ന പോര് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ തന്‍റെ വിവാഹത്തിനു കത്രീനയ്ക്ക് ക്ഷണമുണ്ടാകുമോ? എന്ന ചോദ്യത്തിനാണ് ദീപിക മറുപടി നല്‍കിയത്. ദീപികയുടെ മുന്‍കാമുകനായ രണ്‍വീര്‍ കപൂര്‍ കത്രീനയുമായി അടുത്തതാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയത്, കത്രീനയോടുള്ള ദീപികയുടെ ദേഷ്യത്തിനുള്ള പ്രധാന കാരണം ഇതാണെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

shortlink

Related Articles

Post Your Comments


Back to top button