GeneralMollywoodNEWS

“നല്ല റോളുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്, പലരുടെയും ആവശ്യം മറ്റൊന്നാണ്; വെളിപ്പെടുത്തലുമായി നടി സാധിക

നടി സാധിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത സാധിക സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരുന്നത്. തുടര്‍ച്ചയായ സിനിമകളുമായി ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ് താരം. സിനിമാ ഫീല്‍ഡില്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തിനെതിരെയായിരുന്നു സാധികയുടെ പ്രതികരണം.

“നല്ല റോളുണ്ടെന്ന് പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. പലരുടെയും ആവശ്യം മറ്റൊന്നാണ്. സംവിധായകന് താല്‍പര്യമുണ്ടെന്നൊക്കെ തുറന്നുപറഞ്ഞുകളയും. സംവിധായകന്‍ ചിലപ്പോള്‍ അറിഞ്ഞുപോലും കാണില്ല. ഞാനൊക്കെ ലൊക്കേഷനിലേക്ക് ഒറ്റയ്ക്കാണ് പോകാറുള്ളത്. നമ്മളെ നമ്മള്‍ തന്നെ നോക്കണം.
എന്തുകൊണ്ട് സിനിമയിലേക്ക് മടങ്ങിവരുന്നു എന്നുപലരും ചോദിക്കുന്നുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം സിനിമ കൂടുതല്‍ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യംകൊടുത്തുതുടങ്ങി എന്ന തോന്നലാണ്.”

കടപ്പാട് ; മനോരമ ന്യൂസ് ചാനല്‍

shortlink

Post Your Comments


Back to top button